ഷൊർണൂർ: കുളപ്പുള്ളി അൽ അമീൻ ലോ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ പെട്രോൾ കുപ്പിയുമായെത്തി വിദ്യാർഥിനി ആത്മഹത്യാ ഭീഷണി മുഴക്കി. കോളേജിലെ അവസാന വർഷ വിദ്യാർഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു .Student threatens suicide in Vice Principal’s room
സസ്പെന്ഷന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളുമായി വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തിയ ഇവർക്കെതിരേ കോളജ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായില്ല. ഇതിന്റെ പിന്നാലെയാണ് ഹാജിറ പെട്രോളുമായി എത്തിയത്. പെന്ട്രോളിനെ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. പെട്രോൾ ഓഫീസ് മുറിയിലേക്ക് ഒഴുകിയതോടെ സ്ഥിതി ഗുരുതരമായി.
ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, ഇൻസ്പെക്ടർ വി. രവികുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. വിഷയം ജില്ലാ കളക്ടറുടെ പരിഗണനയിലെത്തിയതോടെ, വിദ്യാർത്ഥികളും കോളജ് അധികൃതരും തമ്മിൽ ചർച്ച വിദ്യാർഥികളും കോളേജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും.
