പാലക്കാട്: റെയിൽവേ കോളനിയിലെ അത്താണിപറമ്പിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി വേണുവിനെയാണ് (55) അത്താണിപറമ്പിലുള്ള കടമുറിയുടെ മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകം ആണെന്ന് സംശയിക്കുന്നതായി പൊലീസ്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെ പരിശോധനയും തുടര്‍ന്നുള്ള നടപടികളും ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് റോഡരികിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.Middle-aged man found dead in Palakkad
