ചെന്നൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ എഐഎഡിഎംകെ നേതാവായിരുന്ന പ്രസാദ് നൽകിയ മൊഴിയിലാണ് നടന് മയക്കുമരുന്ന് നൽകിയതെന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ എടുത്തത്.Actor Srikanth in police custody in drug case
പ്രസാദിന് മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയ പ്രദീപ് കുമാറിനെ പൊലീസിന് നേരത്തെ പിടികൂടിയിരുന്നു. ഇവർക്കെല്ലാം ലഹരിമരുന്ന് നൽകിയത് ബംഗളൂരുവിലെ ആസ്ഥാനമായുള്ള ഒരു നൈജീരിയൻ സ്വദേശിയാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
ശ്രീകാന്തിന്റെ പേര് കേസിൽ ഇടപെട്ടതോടെ തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയ്ക്കാണ് തുടക്കമായി. സിനിമാ പ്രേക്ഷകരെയും സഹതാരങ്ങളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തുന്ന സംഭവം ഫിലിം ഇൻഡസ്ട്രിയിൽ വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
നടന് ശ്രീകാന്ത് ഇതുവരെ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ശ്രീകാന്തിന്റെ രക്തസാമ്പിളുകൾ വിശദപരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
