എറണാകുളം: കാഞ്ഞിരമറ്റത്ത് നടത്തിയ ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ അൻപതിലധികം പേർ ചികിത്സയിലാണ്. കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വത്തിലാണ് ഇന്നലെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.Food poisoning during the Biryani Challenge
സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് നാലായിരം പേർക്ക് ഭക്ഷണം തയ്യാറാക്കി പാക്ക് ചെയ്ത് വിതരണം ചെയ്തിരുന്നു. എന്നാൽ ബിരിയാണി കഴിച്ച ശേഷം ഒരുപാട് പേർക്ക് ഛർദി, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ഉടൻ സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയ സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ ഗുണമേന്മയിലോ തയ്യാറാക്കലിലോ വൃത്തിഹീനതയിലോ പിഴവുണ്ടായോയെന്നത് പരിശോധിക്കുന്നു.
