ചിരിയെന്നാൽ ഒരു വികാരപ്രകടനം മാത്രമല്ല, മനസ്സിനും ശരീരത്തിനും സമാധാനം പകരുന്ന ഒരു പ്രകൃതിദത്ത മരുന്നാണ്. ജീവിതത്തിലെ വേദനകളും സമ്മർദ്ദങ്ങളും മറികടക്കാൻ ചിലർക്ക് ചിരി താങ്ങായി നിൽക്കുമ്പോൾ, ചിലർക്ക് ഏറെകാലമായി മനസ്സുതുറന്ന് ചിരിക്കാനും കഴിഞ്ഞിട്ടില്ല.Smiling can contribute to happiness and health
മനസാന്തരത്തിനും മാനസികാരോഗ്യത്തിനും ചിരി അത്യാവശ്യമാണ്. മനസ്സിൽ അടുങ്ങിവെക്കുന്ന സമ്മർദ്ദങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ, ആന്തരിക ശാന്തിയെ നേടാനും മനസ്സിന്റെ തളർച്ച ഒഴിവാക്കാനുമുള്ള ഏറ്റവും ലളിതമായ മാർഗമാണ് ചിരി.
ചിരിയുടെ ആരോഗ്യം വർധിപ്പിക്കുന്ന വശങ്ങൾ:
- ഹോർമോൺ പുറത്തെടുക്കൽ: ചിരിക്കുമ്പോൾ ‘ഫീൽ ഗുഡ് ഹോർമോൺ’ എന്ന് അറിയപ്പെടുന്ന എൻഡോർഫിൻ മസ്തിഷ്കത്തിൽ നിന്നു പുറത്തിറങ്ങുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകൾ വിശ്രമിക്കാനും സഹായിക്കുന്നു. ഫലമായി ഹൃദയപ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നു.
2.ഹൃദയാരോഗ്യം മെച്ചപ്പെടുന്നു : ജപ്പാനിലെ യമഗാത സർവകലാശാല നടത്തിയ പഠനമനുസരിച്ച്, ചിരിയുടെ ആവർത്തിതത്വം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ദീർഘായുസിനും സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 40 വയസ്സിന് താഴെയുള്ള 17,000ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനം, ചിരിയുടെയും ആരോഗ്യത്തിന്റെയും അതിജീവനത്തിന്റെ ബന്ധം തെളിയിക്കുന്നു.
- മാനസിക സമ്മർദ്ദം കുറയ്ക്കുന്നു: ചിരിയിലൂടെ അഡ്രിനാലിൻ, നോർഅഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം കുറയുന്നു. ഇത് രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നിവയെ സ്ഥിര നിലയിൽ നയിക്കുന്നു. ഇങ്ങനെ, ദീർഘകാല മാനസിക സമ്മർദ്ദം മൂലമുണ്ടാകാവുന്ന പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
- ശ്രദ്ധയും ഏകാഗ്രതയും വർധിക്കുന്നു : ചിരിക്കുമ്പോൾ തലച്ചോറിൽ ഡോപ്പമിൻ നിലവാരം കൂടുന്നു. അതിന്റെ ഫലമായി ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുന്നു. ഇതുവഴി ദൈനംദിനജീവിതത്തിലെ ഉൽപാദനക്ഷമതയും മനോവൈജ്ഞാനികമായ നിലയും ഉയരുന്നു.
- ഇൻഫ്ളമേഷൻ കുറയ്ക്കുന്നു, കോശ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: ശരീരത്തിൽ നീർക്കെട്ടുണ്ടാക്കുന്ന രാസവസ്തുക്കളുടെ അളവ് ചിരിയിലൂടെ കുറയുന്നു. അതുവഴി കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുകയും, ജീർണനവും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ ദീർഘായുസിനും ആരോഗ്യമുള്ള ജീവിതത്തിനും ചിരി സഹായകമാകുന്നു.
