ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. നാളെ തന്നെ മൃതദേഹം സ്വദേശമായ തിരുവല്ല പുള്ലാട്ടേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട്.Ahmedabad plane crash: Body of Malayali Ranjitha identified
മൃതശരീരം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിള്‍ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിനുമുമ്പ് സഹോദരൻ രതീഷിന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. രതീഷ് നേരിട്ട് അഹമ്മദാബാദിലെത്തി ഇടപെടലുകൾ നടത്തിയിരുന്നു.
ലണ്ടനിലെ ആശുപത്രിയിലായിരുന്നു രഞ്ജിത നഴ്സായി ജോലി ചെയ്തിരുന്നത്. അവധി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നു വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
