ബെയ്ജിംഗ്: സൈനിക ആവശ്യങ്ങൾക്കായി വളരെയധികം ചെറുതും നൂതന സാങ്കേതികത മൈക്രോ ഡ്രോണുകൾ ചൈന വികസിപ്പിച്ചു. കൊതുകിന്റെ വലിപ്പം മാത്രമുള്ള ഈ മിനിയേച്ചർ ഡ്രോണുകൾ വികസിപ്പിച്ചത് മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ (NUDT) റോബോട്ടിക്സ് ലബോറട്ടറിയാണ്.China develops mosquito-sized drone
ഇരുവശത്തും ഇല പോലുള്ള ചിറകുകളും മൂന്ന് നേർത്ത കാലുകളും അടങ്ങിയ ഏകദേശം 1.3 സെന്റീമീറ്റർ നീളമുള്ള ഈ ഡ്രോണുകൾ സ്മാർട്ട്ഫോൺ വഴി നിയന്ത്രിക്കാവുന്നതാണ്. മൈക്രോഡ്രോണുകൾ സൈനികവും രഹസ്യാന്വേഷണപരവുമായ ദൗത്യങ്ങൾക്ക് ഏറ്റവും അനുയോജ്യമാണെന്ന് എൻയുഡിടിയിലെ വിദ്യാർത്ഥിയായ ലിയാങ് ഹെക്സിയാങ് പറഞ്ഞു.
മൈക്രോഡ്രോണുകൾ ചെറുതായ ബാറ്ററികൾ ഉപയോഗിക്കുന്നതിനാൽ പറക്കൽ സമയം കുറവാണ്, എങ്കിലും ആധുനിക എഐ, സെൻസർ സാങ്കേതികവിദ്യ, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവയിലൂടെ ഇവയുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സൈനികരംഗത്തും മറ്റു വിദഗ്ധ മേഖലകളിലും വിപുലമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ ചൈനീസ് കണ്ടെത്തൽ, ഭാവിയിലെ ഡ്രോണുപയോഗത്തെ ആഗോളതലത്തിൽ തന്നെ പുതുമയിലേക്കെത്തിക്കും.
