‘വീരവണക്കം’ എന്നത് പോരാട്ടങ്ങളുടെ ചരിത്രം പങ്കിടുന്ന, മലയാളികളും തമിഴരും തമ്മിലുള്ള വീരപാരമ്പര്യത്തിൻ്റെയും അനുരാഗവും നിറഞ്ഞൊരു അസാധാരണ തമിഴ് ചലച്ചിത്രമാണ്. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചു. ഇന്ത്യയിലും വിദേശത്തും റിലീസിനായി സജ്ജമായിരിക്കുന്ന ഈ ചിത്രം,ചെന്നൈയിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ നിരവധി രാഷ്ട്രീയ, സിനിമ, സാഹിത്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.Heroism: Part 2 of The Coal Paths of Spring
ചിത്രത്തിലെ കഥ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജാതിയുടെ പേരിൽ ശാരീരികമാകുകയും മാനസികമാകുകയും ചെയ്യുന്ന കടുത്ത അതിക്രമങ്ങൾ നേരിടുന്ന ഒരു വിഭാഗത്തിന്റെ വേദനയെയും പ്രതിരോധവുമാണ് പറയുന്നത്. പീഡനത്തിനിരയായ ഒരു ദളിത് വിദ്യാർത്ഥിയെ സഹായിക്കാൻ എത്തുന്നത് മേൽജാതിയിൽപെട്ട രാജമഹേന്ദ്രൻ എന്ന ധനികനാണ്. എം.എയ്ക്ക് ഒന്നാം റാങ്ക് നേടിയ ഒരു ദളിത് വിദ്യാർത്ഥിയെ പ്രണയത്തിൻ്റെ പേരു പറഞ്ഞ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ അവൻ്റെ അമ്മയുൾപ്പെടെ കൊലചെയ്യപ്പെടുകയും ഗ്രാമവാസികളാകെ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജമഹേന്ദ്രൻ അവിടെയെത്തി അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുന്നതിനായി അധ:സ്ഥിതരുടെ ഉജ്ജ്വലമായ പോരാട്ട ചരിത്രങ്ങളുറങ്ങുന്ന കേരളത്തിൻ്റെ മണ്ണിലേക്കു കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു.
‘വീരവണക്കം’ അതിന്റെ പ്രമേയത്തിലൂടെ സാമൂഹിക നീതിക്കായുള്ള സമരങ്ങളുടെ പുതിയൊരു സന്ദേശം പ്രേക്ഷകർക്കു മുന്നിൽ വെക്കുന്നു.
