1925ൽ ശിവഗിരിയിൽ നടന്ന മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷം ജൂൺ 24ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടത്തും. ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശതാബ്ദിയാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.100th anniversary of Sivagiri Historical Conference in Delhi
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, സ്വാമി ശാരദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ പ്രസംഗിക്കും. മഹാത്മാഗാന്ധിയും ഗുരുവും തമ്മിലുള്ള ചരിത്രകൂടിക്കാഴ്ചയെക്കുറിച്ച് സ്വാമി സച്ചിദാനന്ദ എഴുതിയ പുസ്തകം പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെയാണ് രണ്ടാം സമ്മേളനം. “ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിലെ ലോകസമാധാനം” എന്ന വിഷയത്തിൽ നടക്കുന്ന ഈ സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ വിശിഷ്ടാതിഥിയാകും. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും.
