ഡമാസ്കസ്: ഡമാസ്കസിന് സമീപം ക്രിസ്ത്യൻ ദേവാലയത്തിൽ ഞായറാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.Suicide attack on church in Damascus; 25 killed
ഡ്വേല പ്രദേശത്തുള്ള മാര് ഏലിയാസ് ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനുപിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണു പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
ആയുധധാരിയായ ഐഎസ് അംഗം ദേവാലയത്തിൽ പ്രവേശിച്ച് വിശ്വാസികളോട് നേരിട്ട് വെടിവെച്ചെന്നും തുടർന്ന് സ്വയം പൊട്ടിത്തെറിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സിറിയയിൽ നടന്ന അപൂർവമായെങ്കിലും ഗുരുതരമായ ആക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇസ്ലാമിക ഭരണത്തിന് കീഴിൽ ഡമാസ്കസിലെ ന്യൂനപക്ഷ സമുദായങ്ങളുമായി സൗഹൃദ ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നത്.
