ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാമിലെ ബട്കോട് സ്വദേശിയായ പര്‍വേയ്സ് അഹ്മദ് ജോദാറിനെയും ഹില്‍ പാര്‍ക്കിലെ ബഷീര്‍ അഹ്മദ് ജോദാറിനെയുംആണ് പിടികൂടിയത്.NIA arrests two people who helped in Pahalgam terror attack
ലഷ്കറെ ത്വയിബയുടെ മൂന്ന് പാക് ഭീകരര്‍ ഈ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നുവെന്നും ഇവര്‍ നേരത്തേ പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള ഒരു കുടിലിലാണ് താമസിച്ചതെന്നും അറസ്റ്റ് ചെയ്ത ഇരുവരും എൻഐഎയെ അറിയിച്ചു. ഭീകരര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഉള്‍പ്പെടെയുള്ള പിന്തുണ നല്കിയതും ഇവരാണ്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശോപ്പിയാന്, കുല്‍ഗാം, പുല്‍വാമ, കുപ്വാര എന്നിവയുൾപ്പെടെ 32 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ജമ്മു കശ്മീര്‍ പൊലീസിന്റെയും കേന്ദ്ര സായുധ സേനകളുടേയും സഹകരണത്തോടെയായിരുന്നു പരിശോധന.
സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.
