കണ്ണൂർ: കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമിലേക്ക് മാറ്റാനാണ് നീക്കം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. രണ്ട് ദിവസത്തിനുള്ളിൽ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനാണ് തീരുമാനം. കോർപ്പറേഷൻ പരിധിയിൽ രണ്ടെണ്ണവും കൻ്റോൺമെൻറ് പരിധിയിൽ ഒന്നുമാണ് നിർമ്മിക്കുക.Stray dog problem in Kannur; Three shelter homes to be set up soon
ഇതിനിടെ, കഴിഞ്ഞ ദിവസം നഗരത്തില്‍ 56 പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നു. പിന്നീട് ആളുകളെ കടിച്ച നായ ചത്ത നിലയിലാണ് കണ്ടെത്തപ്പെട്ടത്. ഈ നായ മറ്റ് നായകളെയും ആക്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവയ്ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. സുരക്ഷാ മുന്നൊരുക്കിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള നടപടികളും പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
