തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസ്എസിൽ പ്ലസ്വൺ വിദ്യാർത്ഥി റാഗിംഗിന് ഇരയായതായി പരാതി. പ്ലസ് ടു ക്ലാസ് വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചതായി വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു.Ragging in government school; Plus Two students suspended
ക്ലാസ് മുറിയിൽ നിന്ന് വലിച്ചിറക്കി പത്തോളം പേരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികളുടെ ആരോപണം. ഒരാൾക്ക് കണ്ണിനും മറ്റ് രണ്ട് പേർക്ക് മറ്റ് ഭാഗങ്ങളിലുമാണ് പരുക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
അധ്യാപകർ പ്രതികളായ സീനിയർ വിദ്യാർത്ഥികളെ പരിരക്ഷിക്കുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. തങ്ങൾ പറയുന്നത് കൂട്ടാക്കാൻ അധ്യാപകൻ ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ഏഴ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
