തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച തിരുവനന്തപുരം സ്വദേശി എം.എസ്. നീതു ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര പിഴവുണ്ടായെന്ന് ആരോപിച്ചു.ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ തന്നെ 24 മണിക്കൂറോ ഹോസ്പിറ്റൽ നിരീക്ഷണവുമോ ഇല്ലാതെയാണ് വീട്ടിലേക്ക് വിട്ടത്. വീട്ടിൽ എത്തിയ ശേഷം ഞാൻ ഛർദ്ദിച്ചു. ഉടൻ ആശുപത്രിയെ ബന്ധപ്പെടുമ്പോൾ ഞായറാഴ്ച ആയതിനാൽ ഇന്ന് ആശുപത്രി പ്രവർത്തിക്കില്ലെന്ന് അവിടെ നിന്നുള്ള മറുപടി. ഭക്ഷണം കഴിച്ച് വിശ്രമിച്ചാൽ ക്ഷീണം മാറുമെന്ന് മാത്രമാണ് അവർ പറഞ്ഞു,” – നീതു പറഞ്ഞു.Fat removal surgery error: Woman loses nine fingers
പക്ഷേ വൈകിട്ട് ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചെങ്കിലും ‘ഒരു ട്രിപ്പ് മതിയാകും’ എന്നായിരുന്നു പ്രതികരണം. ട്രിപ്പ് നൽകിയിട്ടും ആരോഗ്യത്തിൽ മാറ്റമുണ്ടാകാതെ രക്തം കയറ്റേണ്ടിവന്നു. ഭർത്താവിന്റെ ശ്രമത്തിലൂടെ രക്തദാതാവിനെ കണ്ടെത്തി രക്തം കയറ്റിയെങ്കിലും ക്ഷീണം കുറയാതെ നിന്ന് നില അതീവഗുരുതരമായി മാറുകയായിരുന്നു. രാത്രി എട്ട് മണിയോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ആശുപത്രിയിലേക്ക് എത്തുന്ന ആ സമയത്ത് എനിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു’- നീതു പറഞ്ഞു.
മൊത്തം 30 ലക്ഷം രൂപയുടെ ചികിത്സാ ചെലവുണ്ടായതായും, ആരംഭത്തിൽ തന്നെ മതിയായ ശ്രദ്ധയും ചികിത്സയും ലഭിച്ചിരുന്നുവെങ്കിൽ അവസ്ഥ ഈ സാഹചര്യത്തിലേക്ക് എത്തുമായിരുന്നില്ലെന്നും, വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് നീതുവിന്റെ ആവശ്യം.
കഴിഞ്ഞ ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കോസ്മെറ്റിക് ഹോസ്പിറ്റലില്‍ നീതു കൊഴുപ്പ് നീക്കൽ ശസ്ത്രിക്രിയ നടത്തിയത്. ആശുപത്രിയിലെ ഗുരുതര പിഴവിനെ തുടർന്ന് നീതുവിന് നഷ്ടപ്പെട്ടത് ഒമ്പത് വിരലുകളായിരുന്നു.അതേസമയം ക്ലിനിക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നതെന്നും നീതു കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്.
