തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതിഷേധത്തിന് പിന്നാലെ, ഭാരതാംബയുടെ ചിത്രവിവാദത്തിൽ രാജ്ഭവൻ തന്റെ നിലപാട് കൂടുതൽ ശക്തമാക്കി. ചിത്രം മാറ്റാൻ തയ്യാറല്ല എന്നും, ഭാവിയിൽ നടക്കുന്ന എല്ലാ ഉദ്ഘാടനങ്ങളിലും ചിത്രം തുടരുമെന്നും അതിനു മുമ്പിൽ വിളക്ക് വെക്കുമെന്നും രാജ്ഭവൻ വ്യക്തമാക്കി.Bharatamba’s picture mandatory at inauguration: Raj Bhavan
ഇതിനാൽ,സർക്കാർ ചടങ്ങുകൾ ഇനി രാജ്ഭവനിൽ നടക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിലയിരുത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകൾ മാത്രമായിരിക്കും ഇനി രാജ്ഭവനിൽ നടക്കുക എന്ന നിലപാടിലാണ് ഇപ്പോൾ രാജ്ഭവൻ.
മന്ത്രിയുമായുള്ള പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച് കൂടുതൽ നടപടികളില്ല എന്ന തീരുമാനം രാജ്ഭവൻ കൈക്കൊണ്ടിട്ടുണ്ട്. മന്ത്രിക്കെതിരായ പരാമർശത്തിൽ വിവാദം ഇവിടെ അവസാനിപ്പിക്കാനാണ് ആഗ്രഹം.
അതേസമയം, ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ സർക്കാർ നിയമപരമായ നടപടികൾ പരിഗണിക്കുന്നു.ലോ സെക്രട്ടറിക്ക് നിയമോപദേശം തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ്, “രാജ്ഭവനിലെ ചടങ്ങുകളിൽ എന്തെല്ലാം ചിഹ്നങ്ങൾ ഉണ്ടാകണമെന്നതിന് പ്രോട്ടോക്കോൾ ഉണ്ടായിരിക്കുമോ? ഇതിൽ മന്ത്രിസഭക്ക് നിർദേശമോ ഇടപെടലോ ചെയ്യാൻ കഴിയുമോ?” എന്ന കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമോപദേശം ലഭിച്ചതിനു ശേഷം തുടർനടപടികൾ സർക്കാർ ആലോചിക്കുമെന്നാണ് സൂചന.
