
വെഞ്ഞാറമൂട് : നെല്ലനാട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിൽ കുത്തിത്തുറന്നു കയറി മോഷണം. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.House broken into in Venjaramoottil; gold and cash stolen
അടുക്കള വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ്, വീടിന്റെ രണ്ടാം നിലയിലേക്കെത്തിയാണ് 40 പവൻ സ്വർണവും ₹10,000 പണവും കവർന്നത്. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകൻ, മരുമകൾ, കുട്ടികൾ എന്നിവരും വീട്ടിലുണ്ടായിരുന്നു.
മോഷ്ടാവ് ഉപയോഗിച്ച ബാഗ് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തിയതായും,പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകൾ പോലീസിനോട് പറഞ്ഞത്.
സംഭവസ്ഥലത്ത് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. സ്വർണത്തിന്റെയും പണത്തിന്റെയും ആകെ നഷ്ടം ഏകദേശം ₹35 ലക്ഷം എന്നാണു വെഞ്ഞാറമൂട് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.