കൊല്ലം: ഇലക്ട്രിക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ലെന്നാരോപിച്ച് പൊലീസ് പിഴ ചുമത്തിയത് വൈറലാകുന്നു. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ സംഭവത്തിന് പിന്നിൽ. അയത്തിൽ സ്വദേശി ശൈലേഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് ₹250 പിഴ ചുമത്തിയത്.Smoke test fine for electric scooters: Police action in controversy
പിഴയുമായി ബന്ധപ്പെട്ട വിശദീകരണത്തിന് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുമ്പോൾ മാന്യമായ പ്രതികരണം ലഭിച്ചില്ലെന്നും, പിഴ എന്തിനാണെന്ന് അറിയാൻ റൂറൽ എസ്.പി. ഓഫീസുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതായും ശൈലേഷ് ആരോപിച്ചു. എന്നാൽ എസ്.പി. ഓഫിസിൽ നിന്നുമെങ്കിലും ഉത്തരം ലഭിച്ചില്ല.
താൻ മംഗലാപുരം വരെ പോയിട്ടില്ലെന്നും, നൽകിയ നോട്ടീസിൽ ഇലക്ട്രിക് സ്കൂട്ടറിന് പകരം ഹോണ്ട ആക്ടീവ പോലുള്ള മറ്റൊരു വാഹനം കാണിക്കുന്നതായും ശൈലേഷ് ചൂണ്ടിക്കാട്ടുന്നു. ഇത് പൊലീസിന്റെ ഒരു തെറ്റിദ്ധാരണയാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
