തിരുവനന്തപുരം: പിതാവിന്റെ കൈയില്‍ നിന്ന് താഴെ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു. പാറശാലയിലെ പരശുവയ്ക്കലിലാണ് ദാരുണമായ സംഭവം നടന്നത്. പനയറക്കല്‍ സ്വദേശികളായ രജിന്–ധന്യ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരണപ്പെട്ടത്.Four-year-old boy dies after getting his foot stuck in a toy car
കുട്ടിയെ നഴ്സറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ഇമാൻ കൈയിൽ പിടിച്ചു നടന്ന പിതാവ് അപ്രതീക്ഷിതമായി കുട്ടിയുടെ കളിപ്പാട്ടത്തിൽ കാല്‍വഴുതി വീഴുകയായിരുന്നു. ഈ സമയം കുട്ടി പിതാവിന്റെ കൈയില്‍ നിന്ന് തെറിച്ച് താഴെ വീണു. തലയില്‍ ഗുരുതരമായി അടിച്ചുവീണ ഇമാനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
