രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താൻ വ്യോമയാന മന്ത്രാലയം സർക്കാരിന് കർശന നിർദേശങ്ങൾ നൽകി. എയർ ഇന്ത്യയുടെ പ്രവർത്തനത്തിൽ തുടരുന്ന സുരക്ഷാ വീഴ്ചകളെ തുടർന്ന് ഈ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.Aviation agency issues strict instructions to Air India
സാങ്കേതിക തകരാറുകളും മറ്റ് നിയന്ത്രണങ്ങളുമാണ് ഇന്ന് ഏഴ് എയർ ഇന്ത്യ ഇന്റർനാഷണൽ വിമാനങ്ങൾ റദ്ദാകാൻ കാരണം. റദ്ദാക്കിയവയിൽ ആറും അഹമ്മദാബാദിലെ ബോയിംഗ് 787-8 ഡ്രീംലൈനറുകളാണ്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കും ഡൽഹിയിൽ നിന്ന് പാരീസിലേക്കുമുള്ള യാത്രകൾക്കുള്ള രണ്ട് വിമാനങ്ങൾ, പരിശോധനയ്ക്കിടെ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കപ്പെട്ടു.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാരീസിലേക്കുള്ള വിമാനത്തിൽ യാത്രയ്ക്ക് മുമ്പ് കണ്ടെത്തിയ സാങ്കേതിക പ്രശ്നവും റദ്ദാക്കലിലേക്ക് കാരണമായി . തുടർന്ന് നിലവിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ച് വരികയാണ്.
