ഐസിസി ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. അഞ്ചുദിനം നീളുന്ന പരമ്പരാഗത ഫോർമാറ്റിനെ കുറച്ച്, നാല് ദിവസം മാത്രം നീളുന്ന ചതുർദിന ടെസ്റ്റ് മത്സരങ്ങളിലേക്ക് മാറാനുള്ള സാധ്യത പരിശോധിച്ചുകൊണ്ടാണ് അധികൃതർ. 2027-29 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചക്രത്തിലാണ് ഇത് ആദ്യമായി പരീക്ഷിക്കാൻ സാധ്യത.ICC preparing to cut Test cricket
ഇത് വഴി ചെറിയ രാജ്യങ്ങൾക്കും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് ഐസിസി വിലയിരുത്തുന്നു. കൂടാതെ, കൂടുതൽ ടെസ്റ്റ് പരമ്പരകൾക്ക് വഴിയും തുറക്കും. നിലവിൽ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചക്രത്തിൽ 27 ടെസ്റ്റ് പരമ്പരകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതിൽ 17 എണ്ണവും രണ്ട് ടെസ്റ്റുകൾ മാത്രമുള്ള ചെറിയ പരമ്പരകളാണ്. ആറ് പരമ്പരകൾ മൂന്ന് മത്സരങ്ങളുള്ളതും മൂന്നെണ്ണം അഞ്ച് മത്സരങ്ങളുള്ളതുമാണ്.
അഞ്ച് ദിവസം നീളുന്ന ടെസ്റ്റുകൾ സംഘടിപ്പിക്കുന്നതിന്റെ ചെലവും സമയഭാരവും കണക്കിലെടുത്താണ് ചതുർദിന ടെസ്റ്റുകളെക്കുറിച്ചുള്ള ആലോചന. കൂടാതെ, ലോംഗ് ഫോർമാറ്റ് മത്സരങ്ങളിലെ ആരാധകരുടെ താത്പര്യം കുറയുന്നതും ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
