ആലപ്പുഴ: അർത്തുങ്കൽ തീരത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. അറബിക്കടലിൽ തീപിടിച്ച ചരക്ക് കപ്പലിലെ ജീവനക്കാരന്റെതായിരിക്കാമെന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്.Unknown body found in Arthungal
പുതുവൈപ്പിനിൽ നിന്ന് കാണാതായ യമൻ സ്വദേശികളായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹമാകാമെന്ന സാധ്യതയും പൊലീസ് പരിശോധിച്ചുവരുന്നു. അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപത്താണ് മൃതദേഹം അടിഞ്ഞു കിടന്നത്. തിരിച്ചറിയാനാകാത്ത നിലയിലായിരുന്ന മൃതദേഹത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
