കണ്ണൂര്‍: ബിഷപ്പ് ഹൗസില്‍ വൈദികന് നേരെ കത്തി ആക്രമണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. ധനസഹായം അഭ്യര്‍ത്ഥിച്ച് ബിഷപ്പ് ഹൗസിൽ എത്തിയ ആൾ, ലഭിച്ച തുക അപര്യാപ്തമാണെന്നാരോപിച്ച് ആക്രമണം നടത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.Attack on priest at Bishop’s House; Suspect arrested
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. കറിക്കത്തി ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഫാദറുടെ വലതു കൈക്കും വയറിനുമാണ് പരുക്കേറ്റത്. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്, പരിക്ക് ഗുരുതരമല്ല.
