അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയെ ഫേസ്ബുക്കിലൂടെ ജാതിപേര് പറഞ്ഞ് അപമാനിച്ച സംഭവത്തിൽ, കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു.Deputy Tehsildar suspended for comment insulting Ranjitha
മറ്റൊരാളുടെ അനുശോചന പോസ്റ്റിൽ പ്രതികരിച്ചാണ് പവിത്രൻ അധിക്ഷേപ കമന്റ് ചെയ്തത്.വിഷയം ചര്‍ച്ചയായതോടെ കമന്റ് ഡിലിറ്റ് ചെയ്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കപ്പെട്ടതോടെ റവന്യൂ വകുപ്പ് ഇടപെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, അടിയന്തിര നടപടിയായി സസ്പെൻഷൻ ഉത്തരവായി.
രഞ്ജിതയെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും, പൊതുജനത്തിലും വകുപ്പിലും വിമർശനങ്ങൾക്ക് ഇടയാക്കിയ രീതിയിലായിരുന്നുവെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രിക്കും റവന്യൂ വകുപ്പിനും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം ഹീനപരാമർശങ്ങൾക്കെതിരേ സർക്കാർ കർശനമായ നിലപാടാണ് കൈക്കൊള്ളുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
