ഇസ്രയേലും ഇറാനും നേരിട്ട് യുദ്ധത്തിലേക്ക് കടക്കുന്നു. ഇറാനിലേക്കുള്ള ഇസ്രയേൽ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ ശക്തമായ തിരിച്ചടി നൽകി. നൂറിലധികം ഡ്രോണുകൾ ഇസ്രയേലിലേക്ക് പ്രയോഗിച്ചായിരുന്നു ഇറാന്റെ പ്രതികരണം. ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് എഫി ഡെഫ്രിൻ വാർത്താസമ്മേളനത്തിൽ ഈ വിവരം സ്ഥിരീകരിച്ചു.A strong blow to Israel
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനെ വൻ നഷ്ടമേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമേനിയുടെ പ്രധാന ഉപദേശകൻ അലി ഷംഖാനിയും റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു.
ഇതിന് പുറമെ, ഇറാന്റെ ആണവ ശാസ്ത്രജ്ഞനും ആണവോർജ്ജ സംഘടനയുടെ മുൻ മേധാവിയുമായ ഫെറെയ്ദൂന് അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റായ മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങൾക്ക് ഇസ്രയേലും യുഎസും കനത്ത വിലകൊടുക്കേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
