ആഭരണ പ്രേമികൾക്ക് ഇന്ന് വീണ്ടും നിരാശ. സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ വർധനയുണ്ടായി. ഇതോടെ ഒരു പവന്റെ പുതിയ വില 72,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിനുള്ള വില 80 രൂപ ഉയർന്ന് 9,100 രൂപയായി.
സ്വർണവില ഉയരാൻ പ്രധാനമായി അന്താരാഷ്ട്ര മാർക്കറ്റിലെ വില കയറ്റം, ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്കിൽ സംഭവിക്കുന്ന മാറ്റങ്ങൾ, സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ നിശ്ചയിക്കുന്ന നിരക്കുകൾ, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് കാരണം.
