വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച്, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ എഴുതിത്തള്ളാൻ ശുപാർശ ചെയ്യാനുള്ള അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരം ഈ അധികാരം നിലവിലില്ലെന്നും, ബന്ധപ്പെട്ട വകുപ്പ് മാർച്ചിൽ തന്നെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച നിലപാട് അറിയിക്കാൻ ഹൈക്കോടതി നൽകിയ നിർദേശത്തോടെയാണ് കേന്ദ്രം ഈ വിശദീകരണവുമായി മുന്നോട്ട് വന്നത്.
