ജൂൺ 9ന് കേരള തീരത്തടുത്ത് തീപിടിച്ചു കത്തിയ സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പൽ എംവി വാൻ ഹായ് 503ൽ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിച്ച ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും നന്ദി അറിയിച്ച് ചൈന. അപകടം ഉണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച ഇന്ത്യൻ സേനയുടെ സമയബന്ധിത ഇടപെടലുകൾക്കാണ് പ്രത്യേക നന്ദിയെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്സിൽ കുറിച്ചു.
ജൂൺ 9ന് അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയുണ്ടായ സ്ഫോടനവും തീപിടിത്തവുമാണ് എംവി വാൻ ഹായ് 503ൽ സംഭവിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 14 പേർ ചൈനീസ് പൗരന്മാരായിരുന്നു. ഇവരെ രക്ഷിച്ച നടപടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും നന്ദി എന്നും യു ജിംഗ് വ്യക്തമാക്കി.
