കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനായ സിവിൽ പൊലീസ് ഓഫീസർ സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന സുരേഷ് കടമേരി സ്വദേശിയാണ്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടാണ് നാദാപുരം പൊലീസ് കേസെടുത്തത്.
