കൊച്ചി: ഉദയംപേരൂരിൽ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർഥനാ പരിപാടിയിൽ പാകിസ്താൻ പതാക പ്രദർശിപ്പിച്ചതിനെ തുടർന്ന് ഓഡിറ്റോറിയം ഉടമ ദീപു ജേക്കബിനെതിരെ പൊലീസ് കേസ് എടുത്തു.
പാസ്റ്റർമാർ സംഘടിപ്പിച്ച യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പതാകകൾക്കൊപ്പം പാക് പതാകയും തൂക്കിയതിനെതിരെ ബിജെപി നൽകിയ പരാതിയിലേതുടർന്നാണ് പൊലീസ് ഇടപെട്ടത്. ഓഡിറ്റോറിയത്തിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് പാക് പതാക കണ്ടെത്തിയത്.
ദീപു ജേക്കബ് പൊലീസിനോട് നൽകിയ മൊഴിയിൽ, ഒന്നരവർഷം മുമ്പ് ചൈനയിൽ നിന്ന് വാങ്ങിയ 20 രാജ്യങ്ങളുടെ പതാകകളിലൊന്നാണ് പാക് പതാകയും, രാജ്യങ്ങളിലേക്കായുള്ള പ്രാർഥനയുടെ ഭാഗമായിട്ടാണ് ഉപയോഗിച്ചതെന്നും പറഞ്ഞു.
