തിരുവനന്തപുരം: വർക്കല പാളയംകുന്ന് മാവേലി റോഡിന് സമീപം നടന്ന വാഹനാപകടത്തിൽ 50 വയസ്സുള്ള ഷെർളി എന്ന വീട്ടമ്മ മരിച്ചു. സ്കൂൾ യൂണിഫോം വാങ്ങി മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. മക്കളുടെ സ്കൂൾ യൂണിഫോം വാങ്ങി സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷെർളിയെ പിൻവശത്ത് നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിന് മറുവശത്തുള്ള മാവേലി റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിൽ എത്തിയ കാർ ഷെർളിയുടെ സ്കൂട്ടിയിൽ ഇടിച്ചതിനുശേഷം കുറച്ച് ദൂരം മുന്നോട്ട് നീങ്ങി നിർത്തുകയായിരുന്നു. ചാവർകോട് സ്വദേശിയായ സിൻസിയർ എന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
