കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കൊടുവള്ളി എസ്.ഐ കെ.പി. അഭിലാഷിന്റെ ജന്മദിനം ആയി മെയ് 30ന് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത് രാഷ്ട്രീയവട്ടത്തിലും പൊലിസ് വകുപ്പ് ഉൾപ്പെടെ വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്.
പിറന്നാൾ ആഘോഷത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. “Happy Birthday Boss” എന്ന കുറിപ്പോടെയായിരുന്നത് ആഘോഷത്തിന്റെ വീഡിയോ, യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി.സി. ഫിജാസ് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ തിരിച്ചടിയാകുന്നത്.
ഈ സംഭവത്തെ തുടർന്ന് ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. പൊലിസ് സ്റ്റേഷനിലുടനീളം രാഷ്ട്രീയ പ്രവർത്തകരുടെ ഇടപെടലും, ഔദ്യോഗിക സമുച്ചയത്തിൽ ഇത്തരമൊരു ആഘോഷം നടത്തുന്നത് നടപടി യോഗ്യമല്ല എന്ന നിലപാടിലാണ് റിപ്പോർട്ട്.
