ലൊസാഞ്ചലസ്: ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്കും ശക്തമായ നിലയിൽ തുടരുന്നതിനിടെ, അതിനെ അടിച്ചമർത്താൻ കൂടുതൽ കഠിനമായ നടപടികളുമായി ട്രംപ് ഭരണകൂടം. നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ അതിജീവന നടപടികളുടെ ഭാഗമായി 700 പേർ അടങ്ങുന്ന പുതിയ മറീന വിഭാഗത്തെ വിന്യസിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.
ഞായറാഴ്ച, 300 നാഷണൽ ഗാർഡുകളെ ഇതിനോടകം ലോസ് ആഞ്ചലസിൽ വിന്യസിച്ചിരുന്നു. ഇപ്പോൾ കൂടുതല്‍ ഗാർഡുകൾ നഗരത്തിൽ എത്തിച്ചതായി ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, ഫെഡറൽ സുരക്ഷാ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഫെഡറൽ ഉദ്യോഗസ്ഥരുടെ നടപടികളെ തടയാൻ ശ്രമിച്ചാൽ ഗവർണറെ അറസ്റ്റ് ചെയ്യുമെന്ന ടോം ഹോമൻ എന്ന അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചു. ഇതിനെതിരെ ഗവർണർ ന്യൂസം കഠിനമായി പ്രതികരിച്ചു: “ഭീഷണി വേണ്ട, ആഗ്രഹമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാം.”
