മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാന് എത്തും. ജൂൺ 15-നാണ് അദ്ദേഹമെത്തുകയെന്ന് തൃണമൂല്‍ ദേശീയ നേതൃത്വമാണ് അറിയിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി റോഡ് ഷോയും മറ്റ് പ്രചാരണ പരിപാടികളും നടത്തുമെന്നാണ് വിവരം .
ഇപ്പോൾ ബഹറാംപൂര്‍ ലോക്സഭാ എംപിയായ യൂസുഫ് പഠാന്, കോൺഗ്രസ് നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നിലമ്പൂരിലെ പ്രചാരണത്തിൽ പങ്കെടുക്കില്ല. ജർമ്മനിയിൽ മേയ് മൂന്നിന് ബി.ജെ.ഡി (ബിജു ജനതാദള്‍) നേതാവായ പിനാകി മിശ്രയുമായി നടന്ന വിവാഹത്തിന് ശേഷമുള്ള തിരക്കുകളാണ് അതിന് കാരണം.
