നിലമ്പൂര്‍: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുമെന്ന വാർത്ത ശ്രദ്ധേയമാണ്. യുവ നേതാവ്, വയനാട് എംപി ആയ പ്രിയങ്ക 14-ന് നിലമ്പൂർ മണ്ഡലത്തിൽ എത്തി, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രചരണത്തിന് തുടക്കം കുറിക്കും. പ്രിയങ്ക, രണ്ട് ദിവസത്തേക്ക് റോഡ് ഷോയും പൊതുയോഗങ്ങളിലേക്കും പങ്കെടുക്കും.സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ ഉണ്ടാകും.
പി.വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
