രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഉൾപ്പടെ 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കടക്കുന്നു. നിലവിൽ 1806 പേർക്ക് ആണ് ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
