വയനാട്: വയനാട്ടിൽ വനം വകുപ്പിന്റെ പട്രോളിങ് വാഹനത്തിനു നേരെ പാഞ്ഞടുത്ത കാട്ടാന. വയനാട് തരിയോട് പത്താംമൈലിലായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ വനം വാച്ചർ രാമന് പരിക്കേറ്റു. ഇയാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വനം വകുപ്പിന്റെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാന ആകണം നടത്തുകയായിരുന്നു. രക്ഷപെടാനായി ജീപ്പിന് പുറകിൽ ഒളിച്ച രാമനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
