മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി പീഡിയാട്രിക് വിഭാഗത്തില്‍ രോഗികളില്ല. വാർഡില്‍ മാത്രം 26 ബെഡുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. കുട്ടികളുടെ വിഭാഗത്തില്‍ ആകെയുള്ള 42 ബെഡുകളിലും രോഗികളില്ല.അതിനാൽ കുട്ടികളുടെ വാർഡ് അടച്ചിട്ടിരിക്കുകയാണ്.
രോഗബാധിതരായ കുട്ടികള്‍ ഇല്ലാത്തതിനാലാണ് വാർഡുകള്‍ ഒഴിഞ്ഞു കിടക്കുന്നതെന്ന വിചിത്ര വാദമാണ് സൂപ്രണ്ട് ഉന്നയിക്കുന്നത്. നിലവില്‍ മാനന്തവാടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പീഡിയാട്രിക് വിഭാഗത്തില്‍ പതിനേഴ് കുട്ടികള്‍ ചികിത്സയിലുണ്ട്. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ ഒൻപത് കുട്ടികളും ജ്യോതി ആശുപത്രിയില്‍ എട്ട് കുട്ടികളുമാണ് കിടത്തി ചികിത്സയിലുള്ളത്.
