ന്യൂഡല്‍ഹി : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി.
പനവേല്‍-കന്യാകുമാരി ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പു നല്കി. ദേശീയപാതയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് ചര്‍ച്ചയായി. ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും ദേശീയപാത നിര്‍മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം.
