
പെട്ടെന്നുണ്ടാകുന്ന സന്തോഷങ്ങളിൽ ചിലപ്പോൾ അറിയാതെ തന്നെ നമ്മൾ കയ്യടിക്കാറുണ്ട്. കൈകള്‍ തമ്മില്‍ കൂട്ടിയടിക്കുമ്പോളാണ് ശബ്ദമുണ്ടാകുന്നു എന്നതായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ അങ്ങനെ അല്ലെന്ന് പഠനങ്ങള്‍ പറയുന്നു.എന്നാൽ, ഈ ആംഗ്യം ഒരു സാമൂഹിക സംഭവം മാത്രമല്ല, ഒരു ശാസ്ത്രീയ പ്രതിഭാസം കൂടിയാണെന്ന് പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. കോർണൽ സർവകലാശാലയിലെയും മിസിസിപ്പി സർവകലാശാലയിലെയും ഗവേഷകർ കൈകൊട്ടലിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി.
കയ്യടിക്കുമ്പോള്‍ കൈകള്ക്കിടയിലുണ്ടാകുന്ന ചെറിയ തോതിലുള്ള വായുവാണ് ഈ ശബ്ദത്തിന് കാരണം. ഉയര്‍ന്ന മര്‍ദത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്പി തുറക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പോലെയാണ് കയ്യടിക്കുമ്പോള്‍ ഉണ്ടാകുന്നത്. കൈപ്പത്തിയിലെ ശൂന്യമായ ഭഗം കുപ്പിക്കകം പോലെയും, തള്ളവിരലിന്റെ ഭാഗത്തെ വിടവ് കുപ്പിയുടെ അടപ്പ് പോലെയുമാണ് ഈ സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പൗഡര്‍ ടെസ്റ്റുകളിലൂടെയും, എയര്‍ഫ്ളോ അനാലിസിസിലൂടെയുമാണ് കൈയ്യടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന് പിന്നിലെ കാരണം കണ്ടെത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
എയര്ഫ്ളോയിലുണ്ടാകുന്ന വ്യത്യാസമാണ് കയ്യടിക്ക് പിന്നാലെ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം എന്ന് കണ്ടെത്താന്‍ സാധിച്ചു. കയ്യടിക്കുന്ന വേഗതയും, ശബ്ദവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ഈ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. എത്ര വേഗത്തില്‍ കയ്യടിക്കുന്നുവോ, അത്രയും ഉച്ചത്തിൽ ശബ്ദവും ഉണ്ടാകുന്നു.