
കൊച്ചി: എറണാകുളം ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി. വിദേശ വിദ്യാർഥികകളായ രണ്ട് പേരെയാണ് കാണാതായത്. കോയമ്പത്തൂരിലെ രത്ന കോളേജിലെ വിദ്യാർഥികളായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. രണ്ടു പേരും യമൻ പൗരന്മാരാണ്.
ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. കടലിലേക്കിറങ്ങിയ വിദ്യാർഥികളെ മത്സ്യത്തൊഴിലാളികൾ വിലക്കിയിരുന്നതായാണ് വിവരം. എന്നാൽ ഇരുവരും അത് ചെവിക്കൊള്ളാതെ കടലിലേക്ക് പോകുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവരും അപകടത്തിൽപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. സംഭവമറിഞ്ഞ് ഫയർഫോഴ്സും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി. മേഖലയിൽ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്