ആലപ്പുഴ: ശക്തമായ കാറ്റിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് മരിച്ചു. ഒപ്പം രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ മത്സ്യബന്ധനത്തിനായി വള്ളമെടുത്ത് കടലിലേക്ക് പോയത്. തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു.
