തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. കഴിഞ്ഞ ശനിയാഴ്ച മുതൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിച്ചിട്ടില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റർ പ്രവർത്തനം തുടങ്ങാത്തതിനാലാണ് രോഗികൾ ദുരിതത്തിലായത്. അത്യാവശ്യ ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. എസി തകരാറിനെ തുടർന്നാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. അതേസമയം, ആശുപത്രിയിൽ അറ്റകുറ്റ പണികൾ നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
