കേരളത്തിൻ്റെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കേരളത്തിൻ്റെ വികസനത്തിനായി കേവലമായ രാഷ്ട്രീയ അതിർ വരമ്പില്ലാതെ നിൽക്കണമെന്നും ദേശീയപാതാ സംഭവത്തിൽ രാഷ്ട്രീയ ലാഭം ലക്ഷ്യം വെക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ സംഭവത്തിൽചില മാധ്യമങ്ങൾ ബോധപൂർവമായി ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കുന്നുണ്ടെന്നും അന്തിമവിജയം ആർക്കാണെന്ന് ജനങ്ങൾ വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിന് മാത്രമായി ആരോപണമുന്നയിക്കുന്ന തരത്തിലേക്ക് പ്രതിപക്ഷം ദുർബലമായിയെന്ന് ആദ്ദേഹം പറഞ്ഞു. ദേശീയ പാതാ ഡിപിആര്‍ തിരുത്തിയെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. ഡിപിആര്‍ മാറ്റിയത് ആരാണെന്ന് നിധിൻ ഗഡ്കരിയോട് ചോദിക്കണമെന്നും ഇത്തരം ആരോപണങ്ങളിൽ ഭയമില്ലെന്നും അദ്ദേഹം മറുപടി നല്കി. മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശങ്ങൾ കൃത്യമായി സർക്കാർ ഉറപ്പ് വരുത്തുമെന്നും മുനമ്പം കമ്മീഷൻ റിപ്പോർട്ടിന് ശേഷം നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേര്‍ത്തു.
