പാലക്കാട്: മലമ്പുഴ എലിവാലിലെ ജനവാസ മേഖലയിൽ വീണ്ടും പുലി.ജനവാസ മേഖലയിൽ എത്തിയ പുലി വളർത്ത് നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു.
അതേസമയം മൂന്നാറിൽ വീട്ടുമുറ്റത്ത് പുലിയെത്തി. ഓട്ടോറിക്ഷ തൊഴിലാളിയായ രവിയുടെ വീട്ടിലാണ് പുലി എത്തിയത്. വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായയെ പുലി കൊന്നു. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
