കൊച്ചി: തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാല് വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ കേസില്‍ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലിനിടെയായിരുന്നു ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
നിരന്തരം കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചില ദിവസങ്ങളില്‍ കുട്ടി ഇയാളുടെ കൂടെ ഉറങ്ങുകയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്ന കാര്യം കുട്ടിയുടെ അമ്മക്ക് അറിയാമായിരിക്കാമെന്നാണു പൊലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയെ വിശദമായി ചോദ്യംചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചത്. കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളും പാടുകളും ഉണ്ടായിരുന്നുവെന്നതും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം, കുട്ടിയുടെ അങ്കണവാടിയിലെ അധ്യാപകയോ തൊഴിലാളിയോ കുട്ടിയില്‍ പ്രത്യേകമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് പറഞ്ഞു.
