മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര പ്രായിക്കര കുന്നില്‍ വീട്ടില്‍ കലേഷ് കാര്ത്തികേയന് (31) ആണ് അപകടത്തിൽ മരിച്ചത്. ഉമ്പര്‍നാടുള്ള അമ്മ വീട്ടില്‍ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു കലേഷ്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.05 ഓടെ കുടുംബ കോടതിയ്ക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്.
അതേസമയം നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികില്‍ നിന്ന മരത്തിലിടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കലേഷിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
