ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ട് സുപ്രീം കോടതി. 21 ജഡ്ജിമാരുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കാനിരിക്കെയാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്.
ജഡ്ജിമാരില്‍ സമ്പന്നന് മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ്. 120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവില്‍ 221 പേരാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. സുപ്രിംകോടതി ആദ്യമായാണ് ഇത്തരത്തിൽ ജഡ്ജിമാരുടെ നിയമന വിവരങ്ങള്‍ പുറത്തുവിടുന്നത്.
