ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ, വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കിയ ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിൽ വേടന് വീണ്ടും വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ.
പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിലാണ് കോടതി ജാമ്യം നൽകിയത്. തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കഞ്ചാവ് കേസിൽ നേര്‍ത്ത വേടന് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.
