പത്തനംതിട്ട: പത്തനംതിട്ടത്തിൽ ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്.
ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛന് ആരോപിക്കുന്നു.
നായയുടെ കടിയേറ്റ 15 മിനിട്ടിനുള്ളിൽ കുട്ടിക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് IDRV യുടെ ആദ്യ ഡോസ് നൽകി. അന്ന് വൈകിട്ടോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ സെറവും നൽകി. പിന്നീട്, ഏപ്രിൽ 11,15,18 തീയതികളിൽ IDRVയുടെ യുടെ ഓരോ ഡോസുകൾ കൂടി നൽകി. ഈ മാസം ആറിന് ആൻ്റീ റാബിസ് വാക്സിൻ്റെ അവസാന ഡോസ് മാത്രം ശേഷിക്കെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തി പേവിഷബാധ സ്ഥിരീകരിക്കുകയും തുടർന്ന് മെയ് ഒന്നിന് തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
