ഇന്ത്യയുടെ തന്നെ പ്രധാനപ്പെട്ട കവാടമായി വിഴിഞ്ഞം തുറമുഖം മാറാന്‍ പോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിഴിഞ്ഞത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ഒരു സ്വപ്നപദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന് സാധിച്ചിരിക്കുന്നു. ഇതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടിയ്ക്ക് കൊടുക്കേണ്ട കാര്യമില്ല. പിതൃത്വം ആര്‍ക്കെങ്കിലും കൊടുക്കാന്‍ സാധിക്കുമെങ്കില്‍ നയനാര്ക്കാണ്. കാരണം അദ്ദേഹമാണ് വിഴിഞ്ഞം പദ്ധതി ആരംഭിക്കുന്നതെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
